പത്തനംതിട്ട: പൊതുജനാരോഗ്യ മേഖലയെ തകർക്കരുതെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. ജനകീയ പ്രതിരോധ സമിതി സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ടി.എച്ച് സിറാജുദ്ദീൻ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് ജോർജ് മാത്യു കൊടുമൺ അദ്ധ്യക്ഷത വഹിച്ചു. കെ. റെയിൽ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കൺവീനർ എസ്. രാജീവൻ, ചെങ്ങറ ഭൂസമര സമിതി നേതാവ് സുരേഷ് കുമാർ കല്ലേലി, ജെ പി എസ് ജില്ലാ നേതാക്കളായ സാമുവേൽ പ്രക്കാനം, അനിൽകുമാർ. കെ.ജി, ബിനുബേബി, ലക്ഷ്മി. ആർ. ശേഖർ തുടങ്ങിയവർ പ്രസംഗിച്ചു.