പത്തനംതിട്ട : പി.കൃഷ്ണപിള്ളയുടെ 77-ാംമത് ചരമ വാർഷികത്തോടനുബന്ധിച്ച് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പതാക ഉയർത്തൽ, പുഷ്പാർച്ചന, അനുസ്മരണം എന്നിവയോടെ സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പതാക ഉയർത്തലും അനുസ്മരണവും നടത്തി. ബ്രാഞ്ച് സെക്രട്ടറി സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. ടി.എൻ സീമ, അംഗം പി.ജെ. അജയകുമാർ , ബാബു ജോർജ്ജ് , ജി.രാജേഷ്, ഇ.കെ ഉദയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.