പന്തളം: തട്ടയിൽ എസ്.കെ.വി.യു.പി പൂർവ വിദ്യാർത്ഥിയും ജില്ലാ സംസ്ഥാന തലത്തിൽ മികച്ച കർഷകനുള്ള അവാർഡ് ജേതാവുമായ പി.ആർ പുരുഷോത്തമകുറുപ്പിനെ കർഷക ദിനത്തോട് അനുബന്ധിച്ച് എസ്.കെ.വി യൂ.പി സ്‌കൂളിന്റയും എസ്.കെ.വി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെയും സംയുക്ത ആഭ്യമുഖ്യത്തിൽ അനുമോദിച്ചു. സ്‌കൂൾ മാനേജർ എ.കെ വിജയൻ യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ വി.കെ പ്രകാശ്, പ്രിൻസിപ്പൽ കെ.എൻ വിമല, ജി രാജേഷ്‌കുമാർ, എൻ സുരേഷ്ബാബു, കെ.എസ് ജയകൃഷ്ണൻ, പി എൻ.ഗോപാലകൃഷ്ണൻനായർ, എസ് ശ്രീലക്ഷ്മി, എസ് സുധാദേവി, വി.സന്തോഷ്‌കുമാർ, ജെ.പാർവതി എന്നിവർ പ്രസംഗിച്ചു.