palliyodam-
വന്മഴി പള്ളിയോടം നീരണിഞ്ഞു

ചെങ്ങന്നൂർ: തിരുവോണ തോണിക്ക് അകമ്പടി സേവിക്കുന്നതിനും വള്ളസദ്യ വഴിപാടുകളിലും ഉത്രട്ടാതി വള്ളംകളിയിലും മറ്റ് ജലോത്സവങ്ങളിലും പങ്കെടുക്കുന്നതിനുമായി നൂറുകണക്കിന് പള്ളിയോട് സ്നേഹികളുടെ സാന്നിദ്ധ്യത്തിൽ വന്മഴി പള്ളിയോടം നീരണിഞ്ഞു. നീരണിയിൽ ചടങ്ങിന് മുൻപ് പള്ളിയോട പുരയിൽ വിഷ്ണു സഹസ്രനാമജപം, ഭജന ,ഗണപതി ഹോമം എന്നിവ നടന്നു. വിവിധ ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തി. തുടർന്ന് ശ്രീമാൻ കുളങ്ങര ക്ഷേത്രത്തിലേക്ക് താലപ്പൊലി ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടുകൂടി ഘോഷയാത്രയും ഉണ്ടായിരുന്നു. ക്ഷേത്രത്തിൽ അന്നദാനവും നടന്നു. വന്മഴി എൻ.എസ്എസ് കരയോഗം പ്രസിഡന്റ് വി.ജി മനോഹരൻ, സെക്രട്ടറി കെ.ആർ ജയകുമാർ, ട്രഷറർ ഉണ്ണികൃഷ്ണൻ കർത്താ, ചെങ്ങന്നൂർ താലൂക്ക് എൻ.എസ്എസ് യൂണിയൻ ഭരണസമിതി അംഗം കൃഷ്ണകുമാർ കൃഷ്ണവേണി, പള്ളിയോടം ക്യാപ്റ്റൻ ജയലാൽ, വൈസ് ക്യാപ്റ്റൻ ജിഷ്ണു ഗോപിനാഥ്, വൈസ് പ്രസിഡന്റ് മധുസൂദനൻ നായർ, ജോയിന്റ് സെക്രട്ടറി മോഹൻദാസ് തുടങ്ങിയവർ നേതൃത്വം നൽകി.