തിരുവല്ല : ശ്രീനാരായണ വൈദികയോഗത്തിലെ അംഗങ്ങൾ ഗുരുദേവ ധർമ്മത്തിൽ അധിഷ്ഠിതമായ രീതിയിൽ വൈദിക കർമ്മങ്ങൾ നിർവഹിച്ച് ശ്രീനാരായണ സമൂഹത്തിന്റെ ആദ്ധ്യാത്മികവും ഭൗതികവുമായ അഭിവൃത്തിക്കായി പ്രവർത്തിക്കാനും ആദ്ധ്യാത്മിക ചടങ്ങുകൾ നടത്താനും കഴിയണമെന്ന് എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി പറഞ്ഞു. എസ്.എൻ.ഡി.പി. വൈദിക യോഗത്തിന്റെ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിങ്ങമാസം ഒന്നുമുതൽ ഗുരുദേവ മഹാസമാധി ദിനം വരെ ശ്രീനാരായണ സൽസംഗം എല്ലാ ശാഖകളിലും നടത്തുവാൻ തീരുമാനിച്ചു. യോഗത്തിൽ വൈദികയോഗം സംസ്ഥാന ജോ.സെക്രട്ടറി ഷാജി ശാന്തി അദ്ധ്യക്ഷത വഹിച്ചു. വൈദികയോഗം സംസ്ഥാന കൗൺസിൽ അംഗം അശോകൻ ശാന്തി മുഖ്യപ്രഭാഷണം നടത്തി. വൈദികയോഗം തിരുവല്ല യൂണിയൻ ഭാരവാഹികളായി ഷാജി ശാന്തി (ചെയർമാൻ), അനിൽകുമാർ ശാന്തി (കൺവീനർ), ഷിബു ശാന്തി (വൈസ് ചെയർമാൻ), സുജിത്ത് ശാന്തി (ജോ.കൺവീനർ), ശിവദാസൻ ശാന്തി, സുരേഷ് ശാന്തി, ദിലീപ് ശാന്തി, അനിൽകുമാർ ശാന്തി, തമ്പി ശാന്തി (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.