yajnjam
എസ്.എൻ.ഡി.പി.യോഗം നെടുമ്പ്രം 1153 ശാഖയിൽ സംഘടിപ്പിച്ച ഗുരുവിചാര ജ്ഞാനയജ്‌ഞം തിരുവല്ല യൂണിയൻ എംപ്ലോയിസ് ഫോറം ചെയർമാൻ ഷാൻ രമേശ് ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : ഗുരുവിചാര ജ്ഞാനയജ്ഞത്തിന്റെ വേദി അറിവിന്റെയും തിരിച്ചറിവിന്റെയും വേദിയായി മാറി. എസ്.എൻ.ഡി.പി.യോഗം നെടുമ്പ്രം 1153-ാം ശാഖയിൽ സംഘടിപ്പിച്ച ഗുരുവിചാര ജ്ഞാനയജ്‌ഞം തിരുവല്ല യൂണിയൻ എംപ്ലോയീസ് ഫോറം ചെയർമാൻ ഷാൻ രമേശ് ഗോപൻ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് സജി ഗുരുകൃപ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ യൂത്ത്മൂവ്മെന്റ് കൺവീനർ അനീഷ് ആനന്ദ് ജ്ഞാനയജ്ഞ സന്ദേശം നൽകി. ശാഖാ വൈസ് പ്രസിഡന്റ് എം.ജി രാജു , യുണിയൻ വനിതാസംഘം കമ്മിറ്റി അംഗങ്ങളായ കവിതാ സുരേന്ദ്രൻ, മീനു രാജേഷ് , ശാഖാ വനിതാസംഘം സെക്രട്ടറി പ്രസീന സുകു, യൂണിയൻ യൂത്ത്മൂവ്മെന്റ് കമ്മിറ്റി അംഗം ഹരിലാൽ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ശിവൻ കെ.മടയ്ക്കൽ സ്വാഗതവും, യൂണിയൻ യൂത്ത്മൂവ്മെന്റ് വൈസ് ചെയർപെഴ്സൻ ആര്യമോൾ നന്ദിയും പറഞ്ഞു.