മല്ലപ്പള്ളി : കൊറ്റംകുടി പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പുതിയ സംരക്ഷണഭിത്തി തകർന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സദസ് നടത്തി. കേരള കോൺഗ്രസ് സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്തു. ഡോ.ബിജു ടി.ജോർജ് അദ്ധ്യക്ഷതവഹിച്ചു. ജോൺസൺ കുര്യൻ, എ.ഡി.ജോൺ, വിജു കരോട്ട്, വിജയൻ വെള്ളയിൽ, അനിൽ കയ്യാലാത്ത് , സജി ഡേവിഡ്, ഷാജി ചേന്ദംകുഴിയിൽ, സാബു കളർ മണ്ണിൽ, അനിൽ പൈക്കര, കുര്യൻ കോരുത്, പ്രമോദ് ലാൽ, ജോസ് തോമസ്, എം.കെ.ചെറിയാൻ, സജി വേങ്ങഴ, ജിജോ പി.ജേക്കബ്, മാത്യൂസ് പി.മാത്യു എന്നിവർ പ്രസംഗിച്ചു.