തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച കമ്മിറ്റി ഹാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗിരീഷ് കുമാർ, ഷേർലി ഫിലിപ്പ്, പ്രീതിമോൾ,വൈശാഖ് പി, ശ്യാം ഗോപി, തോമസ് വർഗീസ്, ജിജോ ചെറിയാൻ, ഗ്രേസി അലക്സാണ്ടർ, ശാന്തകുമാർ, എൻജിനീയർ ശ്രീജിത്ത്, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.