തിരുവല്ല: കവിയൂർ ഗ്രാമപഞ്ചായത്തിലെ കർഷക ദിനാചരണം മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി എ. ഗോപി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കർഷകരെ ആദരിച്ചു. ജിനി ജേക്കബ്, സി.കെ ലതാകുമാരി, ജോസഫ് ജോൺ, റിമി ലിറ്റി, വിനോദ് കെ.ആർ, ശ്രീകുമാരി, റേച്ചൽ വി.മാത്യു, ജനപ്രതിനിധികളായ അച്ചു സി.എൻ, സിന്ധു വി.എസ്, പ്രവീൺ ഗോപി, സിന്ധു ആർ.സി.നായർ, അനിത സജി, രാജശ്രീ കെ.ആർ, പഞ്ചായത്ത് സെക്രട്ടറി സാം കെ.സലാം, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ശാന്തമ്മ ശശി, കർഷകരായ കെ.ആർ.സദാശിവൻ, എം.കെ.രാജപ്പൻ, റിജ്ജു ആർ.ജി എന്നിവർ സംസാരിച്ചു.