തിരുവല്ല : മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ഇരവിപേരൂർ കൃഷ്ണഭവനിൽ സുരേഷ് കുമാറിന്റെയും അജിതകുമാരിയുടെയും മകൻ അശ്വിൻ കുമാർ (24) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മണിമലയാറ്റിലെ പൂവപ്പുഴ കടവിൽ കുളിക്കുന്നതിനിടെ കാണാതാവുകയായിരുന്നു. കുത്തൊഴുക്ക് കാരണം അന്ന് രാത്രി നടത്തിയ തെരച്ചിലിൽ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്‌സിന്റെ സ്‌കൂബാ ടീം സ്ഥലത്തെത്തി തെരച്ചിൽ നടത്തി. അശ്വിനെ കാണാതായ കടവിൽ നിന്ന് നൂറുമീറ്റർ അകലെ വെള്ളത്തിൽ വീണുകിടന്ന മരക്കൊമ്പിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം . മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിൽ . സംസ്കാരം പിന്നീട്. സഹോദരൻ : അമൽകുമാർ.