ചിറ്റാർ : ചിറ്റാർ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷകദിനം വിപുലമായി ആചരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികല എബിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബഷീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ബ്ലോക്ക് മെമ്പർമാർ, ഭരണസമിതി അംഗങ്ങൾ , കാർഷിക വികസന സമിതി അംഗങ്ങൾ , കുടുംബശ്രീ അംഗങ്ങൾ, വിവിധ മേഖലകളിൽ നിന്നുള്ള കർഷകർ എന്നിവർ പങ്കെടുത്തു.