വള്ളിക്കോട് : നരിയാപുരം ഗവ.എൽ.പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപാ ചെലവഴിച്ച് നിർമ്മിച്ച പുതിയ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ നിർവഹിച്ചു. ബ്ലോക്ക് ഡിവിഷൻ അംഗം നീതു ചാർളി അദ്ധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർ ആതിര മഹേഷ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി.ജോൺ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി.ജോസ്, വാർഡ് അംഗങ്ങളായ എം.വി.സുധാകരൻ, അഡ്വ.തോമസ് ജോസ്, പ്രഥമ അദ്ധ്യാപിക വനജ തുടങ്ങിയവർ പ്രസംഗിച്ചു.