പത്തനംതിട്ട: ജില്ലയിൽ ആധുനിക സജീകരണങ്ങളോടെ സ്മാർട്ടായത് 22 വില്ലേജ് ഓഫീസുകൾ. പൊതുജന സേവനം കൂടുതൽ സുതാര്യമാക്കാൻ ആരംഭിച്ച ജില്ലയിലെ 70 വില്ലേജ് ഓഫീസുകളിൽ 40 എണ്ണം സ്മാർട്ട് ഓഫീസുകളാക്കുന്നതിന് ആദ്യഘട്ട ഭരണാനുമതി ലഭിച്ചിരുന്നു. നിർമ്മിതി കേന്ദ്രത്തിനും പൊതുമരാമത്ത് വകുപ്പിനുമാണ് നിർമ്മാണച്ചുമതല. വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യം വിശാലമായ വരാന്ത, കാത്തിരിപ്പുകേന്ദ്രം, മീറ്റിഗ് ഹാൾ, റെക്കാഡ് മുറി, ഭക്ഷണ മുറി, കുടിവെള്ളം, ആധുനിക രീതിയിലുള്ള ടോയ്ലെറ്റ് , ഭിന്നശേഷിക്കാർക്ക് റാമ്പ് തുടങ്ങി എല്ലാ വിധ സൗകര്യവും സ്മാർട്ട് വില്ലേജ് ഓഫീസുകളിലുണ്ട്. വില്ലേജ്, താലൂക്ക് ഓഫീസുകളിൽ നിന്നുള്ള സർട്ടിഫിക്കറ്റ്, തരം മാറ്റം, പോക്കുവരവ്, തണ്ടപ്പേർ പകർപ്പ് തുടങ്ങി 23 തരം സേവനം റവന്യൂ വകുപ്പ് ഓൺലൈനായി നൽകുന്നു. റവന്യൂ ഇപേയ്‌മെന്റ് മഖേനെ ഉപഭോക്താക്കൾക്ക് വിവിധ സർക്കാർ ഫീസ്, നികുതികൾ എന്നിവ ഓൺലൈനായി അടയ്ക്കാം. ഈ ഡിസ്ട്രിക്ട് ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമിലൂടെ വിവിധ സർക്കാർ സർട്ടിഫിക്കറ്റുകളും സേവനങ്ങളും ലഭ്യമാകും. റവന്യൂ റിക്കവറി പോർട്ടൽ വഴി സർക്കാർ വകുപ്പുകൾക്ക് കുടിശികയായ വരുമാനങ്ങൾ ഈടാക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനും നിയമാനുസൃത നടപടി കൈക്കൊള്ളുന്നതിനും സഹായിക്കുന്നു. ഭൂമിയുമായി ബന്ധപ്പെട്ട വിവരം പരിശോധിക്കാൻ 'എന്റെ ഭൂമി' പോർട്ടലുണ്ട്. വില്ലേജ് ഓഫീസുകളിൽ നിന്നും ലഭിക്കുന്ന 14 ഓളം വിവരങ്ങൾ ചിപ്പുകൾ പതിപ്പിച്ച ഡിജിറ്റൽ റവന്യു കാർഡിലൂടെ ലഭ്യമാക്കാനുള്ള പദ്ധതി അവസാന ഘട്ടത്തിലാണ്.

സ്മാർട്ടായത് വില്ലേജ്ഓഫീസുകൾ

കൊടുമൺ, തുമ്പമൺ, കൂരമ്പാല, ഏനാത്ത്, പള്ളിക്കൽ, പെരിങ്ങനാട്, കടമ്പനാട്, അങ്ങാടിക്കൽ, കുളനട, പത്തനംതിട്ട, ഇരവിപേരൂർ, കൊല്ലമുള, അയിരൂർ, ചെത്തയ്ക്കൽ, വടശേരിക്കര, ചെറുകോൽ, എഴുമറ്റൂർ, കോട്ടാങ്ങൽ, മൈലപ്ര, തിരുവല്ല, കടപ്ര, കുന്നന്താനം.

.................

നിർമ്മാണം പുരോഗമിക്കുന്നത്

ചെന്നീർക്കര, ആറന്മുള, കോന്നി താഴം, കൂടൽ, നിരണം സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണം പരോഗമിക്കുന്നു.

.............................

ഇതുവരെ ചെലവഴിച്ചത്

9.56 കോടി