ചെങ്ങന്നൂർ: നിക്ഷേപ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ അസിസ്റ്റന്റ് രജിസ്റ്റർ ഓഫീസിലേക്ക് നടത്തിയ നിശബ്ദ ജാഥയും സമ്മേളനവും കെ.പി.സി.സി സെക്രട്ടറി അഡ്വ.എബി കുറിയാക്കോസ് ഉദ്ഘാടനം ചെയ്തു. വിവിധ സഹകരണ ബാങ്കുകളിൽ നിന്ന്നിക്ഷേപകർക്ക് ലഭിക്കുവാനുള്ള 45 കോടി രൂപ മടക്കി കിട്ടുവാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു.
നിക്ഷേപക്കൂട്ടായ്മ സമിതി ചെയർമാൻ കെ.ബി യശോധരൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ഡി.വിജയകുമാർ , സുനിൽ കോമ്പ്രയാറ്റ്, സജീവ്, ഡോ.സൈലസ് , രാധാകൃഷ്ണപിള്ള , രാജ് നാഥ് ,വിൽസൺ, എൻ.വി.വർഗീസ്, ഉണ്ണികൃഷ്ണപിള്ള , പി.ഡി വാസുദേവൻ, അജി പൂത്തറ, ജോൺ താനഞ്ചേരി ,പ്രൊഫ.നാൻസി സൈലസ് , തോമസ് ജോർജ് , ജോയി പി.ചാക്കോ, പ്രസന്നകുമാർ, ശ്രീകുമാർ എൻ.ജി എന്നിവർ പ്രസംഗിച്ചു. ബഥേൽ ജംഗ്ഷനിലെ പൊതുസമ്മേളനത്തിനുശേഷം വായ് മൂടി കെട്ടി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സ്ത്രീകളടക്കം ധാരാളം മുതിർന്ന പൗരന്മാരും ജാഥയിൽ പങ്കെടുത്തു.