dd
മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ് ബന്ദിപ്പൂവ് വിളവെടുപ്പ് നടത്തുന്നു

മല്ലപ്പുഴശ്ശേരി : ഓണത്തോടനുബന്ധിച്ച് മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിൽ ബന്ദിപ്പൂവ് വിളവെടുപ്പ് പ്രസിഡന്റ് മിനി ജിജു ജോസഫ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേസൺ വിജയമ്മ ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. നിറപൊലിമ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തും കൃഷി ഭവനും കുടുംബശ്രീ സിഡിഎസും സംയുക്തമായാണ് കൃഷി നടത്തിയത്. അഞ്ചാം വാർഡിൽ കൃപ കുടുംബശ്രീയിലെ ആകാശ സുന്ദരി ജെ.എൽ.ജിയിലെ അംഗങ്ങൾ കൃഷി ചെയ്ത ബന്ദിപ്പൂവാണ് വിളവെടുത്തത്. വിവിധ വാർഡുകളിലായി പത്തോളം ഗ്രൂപ്പുകൾ ബന്ദിപ്പൂ കൃഷി ചെയ്യുന്നുണ്ട്.