മാന്നാർ : എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി മൂന്നുപതിറ്റാണ്ടിന്റെ കർമ്മ സാരഥ്യം വഹിക്കുന്ന വെള്ളാപ്പള്ളി നടേശനോടുള്ള ആദരവിന്റെ ഭാഗമായി
മാന്നാർ യൂണിയൻ പ്രാർത്ഥനാ ഹാൾ സമർപ്പിക്കും. വെള്ളാപ്പള്ളി നടേശൻ എന്ന് നാമകരണം ചെയ്യപ്പെടുന്ന പ്രാർത്ഥന ഹാളിന്റെ സമർപ്പണം സെപ്റ്റംബർ 7ന് വൈകിട്ട് 4 ന് സംസ്ഥാന മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ചടങ്ങിൽ യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ അദ്ധ്യക്ഷത വഹിക്കും. വെള്ളാപ്പള്ളി നടേശന്റെയും സഹധർമ്മിണി പ്രീതി നടേശന്റെയും സാന്നിദ്ധ്യത്തിൽ കേന്ദ്ര സംസ്ഥാന മന്ത്രിമാർ ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന 300 കുടുംബാംഗങ്ങൾക്ക് വെള്ളാപ്പള്ളി നടേശൻ കനിവ് പദ്ധതിയിലൂടെ നൽകുന്ന സാമ്പത്തിക സഹായം കൊടിക്കുന്നിൽ സരേഷ് എം.പി വിതരണം ചെയ്യും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതവും, ജോയിൻ കൺവീനർ പുഷ്പ ശശികുമാർ കൃതജ്ഞതയും പറയും.