മല്ലപ്പള്ളി: മല്ലപ്പള്ളി വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന കർഷക ദിനാചരണവും കർഷകരെ ആദരിക്കുന്ന ചടങ്ങും ജോസഫ് എം.പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് അഡ്വ.പ്രസാദ് ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാമോൾ എസ് താലൂക്കിന്റെ വിവിധ മേഖലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 11 കർഷകരെ ആദരിച്ചു. ആർ.പുഷ്‌കരൻ ,ടി.കെ. സജീവ്, ചെറിയാൻ സ്‌കറിയാ, റെജി പണിക്കമുറി,ബിജു പുറത്തൂടൻ, ലളിത പി.കുമാർ, സാജൻ ഏബ്രഹാം, ഉണ്ണികൃഷ്ണൻ ജി. എന്നിവർ പ്രസംഗിച്ചു. ഓണത്തിന് മലയാളികളുടെ പ്രധാന വിഭവമായ ഉപ്പേരിക്കു വേണ്ടിയുള്ള നാടൻ ഏത്തക്കുലകൾ കർഷകരിൽ നിന്നും നേരിട്ട് സംഭരിച്ച് മുൻകൂട്ടി അറിയിക്കുന്ന ആവശ്യക്കാർക്ക് മിതമായ നിരക്കിൽ എത്തിച്ചു കൊടുക്കുന്നതിനുള്ള പ്രവർത്തനങ്ങളും സൊസൈറ്റി നടത്തിവരുന്നു.