കോഴഞ്ചേരി: : പത്തനംതിട്ട ജില്ലാ ഗുരുധർമ്മ പ്രചരണസഭയുടെ നേതൃത്വത്തിൽ ചെറുകോൽപ്പുഴ ജ്ഞാനാനന്ദ ആശ്രമത്തിൽ നടന്ന ആദ്ധ്യാത്മിക ദിവ്യസത് സംഗം ശിവഗിരി ധർമ്മസംഘം ട്രസ്റ്റ്‌ ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ വി .കെ .ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. . ജില്ലാ സെക്രട്ടറി മനുരാജ് , ജ്ഞാനാനന്ദ ആശ്രമ ചെയർമാൻ വിഷ്ണു പുതുശേരി, ഗുരുധർമ്മ പ്രചരണസഭ ഭാരവാഹികളായ അനിൽ, രാധാപ്രഭാകരൻ, കെ എൻ രാധാകൃഷ്ണൻ, ബിന്ദു വാസ്തവ, കെ പദ്മകുമാർ, കെ. ജെ.വിജയൻ, ജയചന്ദ്രൻ, കെ .കെ. രാജു, മാരുർ സുനിൽ, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു . ഹിന്ദുഐക്യം മുൻനിറുത്തി കുടുംബഐക്യവും സാഹോദര്യബന്ധവും ഊട്ടിയുറപ്പിക്കാൻ ഇത്തരം പരിപാടികൾ അനിവാര്യമാണെന്ന് ജില്ലാ സെക്രട്ടറി മനുരാജ് പറഞ്ഞു.സമൂഹശാന്തിഹവനം, ഗുരുപൂജ, ഗുരുദക്ഷിണ സമർപ്പണം, സമൂഹ പ്രാർത്ഥന,ധ്യാനം, പ്രഭാഷണം എന്നിവ ഉണ്ടായിരുന്നു.