തിരുവല്ല : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ 82-ാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു. കെ.പി.സി.സി.സെക്രട്ടറി അഡ്വ.എൻ.ഷൈലാജ് യോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഏബ്രഹാം കുന്നുകണ്ടത്തിൽ, വർഗീസ് എം.അലക്സ്, ബെഞ്ചമിൻ തോമസ്, രാജേഷ് മലയിൽ, എ.ജി.ജയദേവൻ, കൊച്ചുമോൾ പ്രദീപ്, ജെസി മോഹൻ, റോജി കാട്ടാശേരി,ബെന്നി സ്കറിയ, ശ്രീജിത്ത് മുത്തൂർ, ജോൺ വാലയിൽ, ബിജു കാഞ്ഞിരത്തുംമൂട്ടിൽ, മത്തായി കെ.ഐപ്പ്, അനിൽ സി.ഉഷസ്, ചന്ദ്രബോസ് പാട്ടത്തിൽ, ഗിരീഷ് കുമാർ പി.എം. സജി എം.മാത്യു, ക്രിസ്റ്റഫർ ഫിലിപ്പ്, പോൾ തോമസ്, പി.തോമസ് വർഗീസ്, ജിനു തൂമ്പുംകുഴി, പി.ജി.രംഗനാഥൻ, അജിത് പ്രസാദ് തലയാർ, ഏലിയാമ്മ തോമസ്, എ.പ്രദീപ്കുമാർ, കെ.ജെ. മാത്യു എന്നിവർ സംസാരിച്ചു.