കൊടുമൺ : കോന്നി കെ. എസ്. ആർ. ടി. സി. ഡിപ്പോയിൽ നിന്ന് നെടുമൺകാവ് ,ഒറ്റത്തേക്ക്, അങ്ങാടിക്കൽ എസ്. എൻ. വി. ഹയർ സെക്കൻഡറി സ്‌കൂൾ കൊടുമൺ വഴി തിരുവനന്തപുരത്തേക്ക് ഫാസ്റ്റ് പാസഞ്ചർ സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കെ. യു. ജനീഷ് കുമാർ എം. എൽ എയ്ക്ക് നിവേദനം നൽകി. എസ്. പ്രകാശ്, എസ്. എൻ. വി. എച്ച്. എസ്. എസ്. മാനേജർ രാജൻ ഡി. ബോസ്, മുൻ മാനേജർ സി. വി. ചന്ദ്രൻ, കെ. കെ. അശോക് കുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. പ്രഭാകരൻ, അങ്ങാടിക്കൽ പ്രേമചന്ദ്രൻ, എം. ആർ. എസ്. ഉണ്ണിത്താൻ എന്നിവർ നിവദേക സംഘത്തിൽ ഉണ്ടായിരുന്നു. കോന്നിയിൽ പുതിയ ഡിപ്പോ പ്രവർത്തനം ആരംഭിക്കുന്നതോടെ ആവശ്യം പരിഗണിക്കാമെന്ന് കെ. യു. ജനീഷ് കുമാർ എം. എൽ. എ. ഉറപ്പുനൽകി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനും നിവേദനം നൽകിയിട്ടുണ്ട്.