പ്രമാടം : ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികം അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ എസ്.ആതില മുഖ്യപ്രഭാഷണം നടത്തി. ജില്ലാമിഷൻ അസിസ്റ്റന്റ് കോ - ഓർഡിനേറ്റർ ബിന്ദു രേഖ പദ്ധതി വിശദീകരണം നടത്തി. സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു അനിൽ, മെമ്പർ സെക്രട്ടറി എസ്. ശ്രുതി, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി റെജി, ബ്ലോക്ക് മെമ്പർമാരായ ശ്രീകല ആർ.നായർ പ്രസന്ന രാജൻ ജോളി ഡാനിയൽ, പഞ്ചായത്ത് മെമ്പർമാരായ കെ. എം.മോഹനൻ, ജി. ഹരികൃഷ്ണൻ രാജി.സി.ബാബു ആനന്ദവല്ലി അമ്മ വി .ശങ്കർ, എം.കെ. മനോജ്, അമൃത സജയൻ, രാഖി സനൂപ്, നിഖിൽ ചെറിയാൻ, ജയകൃഷ്ണൻ, നിഷ മനോജ്, തങ്കമണി, വാഴവിള അച്യുതൻ നായർ, ലീജാ ശിവപ്രകാശ്, പഞ്ചായത്ത് സെക്രട്ടറി പ്രിയദർശിനി തുടങ്ങിയവർ പ്രസംഗിച്ചു.