പത്തനംതിട്ട: പ്രസ് ക്ലബ് മുൻ പ്രസിഡന്റും മാതൃഭൂമി സ്‌പെഷൽ കറസ്‌പോണ്ടന്റുമായിരുന്ന സി.ഹരികുമാറിന്റെ 13 ാമത് അനുസ്മരണം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ട പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന യോഗത്തിൽ സി.ഹരികുമാർ മാദ്ധ്യമ പുരസ്‌കാരം ദീപിക പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ് റെജി ജോസഫിന് ധനലക്ഷ്മി ബാങ്ക് ചെയർമാൻ കലഞ്ഞൂർ മധു സമ്മാനിക്കും. പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ അദ്ധ്യക്ഷത വഹിക്കും. മാതൃഭൂമി കൊല്ലം ബ്യൂറോ ചീഫ് ജി.സജിത്ത് കുമാർ ഹരികുമാർ അനുസ്മരണം നടത്തും.
സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.പി.ജയൻ, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമിതിയംഗം ബോബി ഏബ്രഹാം, കെ.എൻ. രാജേശ്വരൻ തുടങ്ങിയവർ പ്രസംഗിക്കും. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് സി.കെ. അഭിലാൽ സ്വാഗതവും മാതൃഭൂമി പത്തനംതിട്ട ബ്യൂറോ ചീഫ് ജി.രാജേഷ് കുമാർ നന്ദിയും പറയും.