തിരുവല്ല : മലയാളത്തിൻ്റെ മഹാനടൻ പത്മശ്രീ ഭരത് മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനും രോഗമുക്തിക്കുമായി ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി. സിനിമാലോകത്തേയ്ക്ക് തിരികെ എത്തുന്നതിനും കൂടുതൽ ജനപ്രിയ സിനിമകൾ തുടർന്ന് കൊണ്ടു പോകുന്നതിനുമായി ചക്കുളത്തമ്മയുടെ അനുഗ്രഹം ഉണ്ടാവണമെന്ന് നേർന്നാണ് ആയുരാരോഗ്യ സൗഖ്യ പൂജ ഭക്തരുടെ വഴിപാടായി നടത്തിയത്.