ചെന്നീർക്കര: ചെന്നീർക്കര അമ്പലത്തുംപാടിന്റെ വെളിച്ചമായ ഗുരുദേവക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷിക മഹോത്സവം 29ന് കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപൻ ശിവബോധാനന്ദസ്വാമിയുടെ സാന്നിദ്ധ്യത്തിലും ക്ഷേത്ര തന്ത്രി രമാനന്ദൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലും ക്ഷേത്ര ശാന്തി അനിൽകുമാറിന്റെ സാന്നിദ്ധ്യത്തിലും നടക്കുമെന്ന് പ്രസിഡന്റ് സി. ജി. ഉദയൻകുട്ടി, സെകട്ടറി പി. വി. വിലാസനൻ, വൈസ് പ്രസിഡന്റുമാരായ കെ. കെ. ബാലൻ, പ്രസന്ന ഉല്ലാസ് ഭാസ്‌കർ, ജോ.സെക്രട്ടറിമാരായ സി. എൻ. മോഹനൻ, ശോഭന വിജയൻ എന്നിവർ അറിയിച്ചു. മഹാഗണപതിഹോമം, മഹാമൃത്യുഞ്ജയഹോമം, കലശം എഴുന്നെള്ളിക്കൽ, കലശാഭിഷേകം, അഷ്ടോത്തരാർച്ചന, മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്‌കാരദാനം, ഗുരുപൂജ പ്രസാദം, ഗുരുദേവകൃതികളുടെ ആലാപനം മംഗളാരതി, അർച്ചനപ്രസാദം തുടങ്ങിയവ ഉണ്ടാകും.