മല്ലപ്പള്ളി : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ യൂത്ത് മൂവ്മെന്റും സൈബർസേനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗുരുവിചാര ജ്ഞാനയജ്ഞത്തിന് 1156-ാം എഴുമറ്റൂർ ശാഖ വേദിയായി. ശാഖാ ചെയർമാൻ എസ്.രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ ഉദ്ഘാടനംചെയ്തു. യൂണിയൻ യൂത്ത്മൂവ്മെന്റ് കൺവീനർ അനീഷ് ആനന്ദ് ജ്ഞാനയജ്ഞ സന്ദേശവും സൈബർസേന കേന്ദ്രസമിതി ജോ.കൺവീനർ ശരത് ശശി സംഘടനാ സന്ദേശവും നൽകി. യൂണിയൻ പോഷകസംഘടന ഭാരവാഹികളായ സനോജ് കളത്തുങ്കൽമുറി, ആര്യമോൾ, ഹരിലാൽ കാവിലേത്ത്, ശാഖാ വനിതാസംഘം പ്രസിഡന്റ് രാജിമോൾ എന്നിവർ സംസാരിച്ചു. ശാഖ കൺവീനർ കെ.ടി മുരളി സ്വാഗതവും യൂണിയൻ സൈബർസേന കൺവീനർ ബിബിൻ ബിനു കൃതജ്ഞതയും പറഞ്ഞു. ദൈവദശകം ആലേഖനം ചെയ്ത ഫലക സമർപ്പണവും നടന്നു.േ