cccx
ബിജെപി മാർച്ച്‌

അടൂർ: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന സ്ത്രീ പീഡന ആരോപണത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട്ടിലേക്ക് ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ബി.ജെ.പി പള്ളിക്കൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് ജില്ലാ പ്രസിഡന്റ് വി.എസൂരജ് ഉദ്ഘാടനം ചെയ്തു. പെരിങ്ങനാട് ഏരിയപ്രസിഡന്റ് എസ്.കെ നായർ അദ്ധ്യക്ഷത വഹിച്ചു. മാർച്ച് വീടിന് മുൻപിലെ റോഡിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. നിതിൻ ശിവ, രൂപേഷ് അടൂർ, നന്ദകുമാർ, വിജയകുമാർ തെങ്ങമം, സുമേഷ്, ഗോപൻ മിത്രപുരം , വിനീഷ് കൃഷ്ണൻ, എസ്.അഭിലാഷ്, സനൂപ് കൈതയ്ക്കൽ, വി.മോഹനൻ, ശ്യാം എന്നിവർ സംസാരിച്ചു.