റാന്നി: റാന്നി - അത്തിക്കയം റൂട്ടിൽ ഞായറാഴ്ചകളിൽ ബസ് സർവീസ് നടത്തുന്നില്ലെന്ന് പരാതി. യാത്രക്കാരില്ല എന്ന കാരണം പറഞ്ഞാണ് ജീവനക്കാർ സർവീസ് മുടക്കുന്നത്. ഇതോടെ അത്യാവശ്യ കാര്യങ്ങൾക്ക് ഇറങ്ങിത്തിരിക്കുന്നവരാണ് ദുരിതത്തിലാകുന്നത്.
റാന്നിയിൽ നിന്നും അത്തിക്കയത്തേക്കും തിരിച്ചും യാത്ര ചെയ്യേണ്ടവർ ഓട്ടോറിക്ഷകളെയോ മറ്റ് സ്വകാര്യ വാഹനങ്ങളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇത് സാധാരണക്കാർക്ക് വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്. വിദ്യാർത്ഥികളും, കൂലിപ്പണിക്കാരും, ചികിത്സയ്ക്ക് പോകുന്നവരും അടക്കം നിരവധി പേർ ഈ റൂട്ടിനെയാണ് ആശ്രയിക്കുന്നത്. പ്രധാനപ്പെട്ട ഒരു റൂട്ടിൽ അവധി ദിവസങ്ങളിൽ ആവശ്യത്തിന് ബസ് സർവീസ് നടത്തണമെന്ന ആവശ്യം ശക്തമാണ്.