പന്തളം: ഗുരുക്ഷേത്രങ്ങൾ ശ്രീനാരായണ ധർമ്മത്തിന്റേയും ഗുരുവിന്റെ ദർശനത്തിന്റെയും പഠനകേന്ദ്രങ്ങൾ കൂടിയാകണമെന്ന് എസ് .എൻ .ഡി. പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു. എസ് .എൻ. ഡി .പി യോഗം പന്തളം യൂണിയനിലെ മറ്റപ്പള്ളി 6475ാം നമ്പർ ശാഖാ ഗുരുക്ഷേത്രത്തിന്റെ ഒന്നാമത് പ്രതിഷ്ഠാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് അഡ്വ .സിനിൽ മുണ്ടപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി ഡോ: ഏ.വി ആനന്ദരാജ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ശാഖാ സെക്രട്ടറി ഉദയഭാനു സ്വാഗതം പറഞ്ഞു. യൂണിയൻ കൗൺസിലർമാരായ ഉദയൻ പാറ്റൂർ , എസ്. ആദർശ്, സുരേഷ് മുടിയൂർകോണം, ക്ഷേത്രഭാരവാഹികളായ പ്രഭാ വി. മറ്റപ്പള്ളി, രാധ, ശാഖാപ്രസിഡന്റുമാരായ ഗോപിനാഥൻ, സുരേഷ്, സദാശിവൻ.വനിതാസംഘം ഭാരവാഹികളായ സിന്ധു, സ്മിത, പ്രസിഡന്റ് രഞ്ജിത്, യൂണിയൻ കമ്മിറ്റി അംഗം ഭാർഗവൻ, യൂത്തുമൂവ്‌മെന്റ് ഭാരവാഹികളായ രാഹുൽ ബി,മഹേഷ് കുമാർ, തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി നിഖിൽ രാജ് നന്ദി പറഞ്ഞു. വൈദിക കർമ്മങ്ങൾക്ക് തന്ത്രി രതീഷ് ശശി നേതൃത്വം നൽകി. വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദസ്വാമി ശ്രീനാരായണ ധർമ്മ പ്രഭാഷണം നടത്തി. വൈകുന്നേരം ഭക്തിഗാനമേള. തിരുവാതിരകളി എന്നിവ നടന്നു