@ കാതോലിക്കേറ്റ് കോളേജിൽ കെ.എസ്.യുവിന് വിജയം
പത്തനംതിട്ട: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്ന് പത്തനംതിട്ട നഗരത്തിൽ എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ വിജയിച്ച കെ.എസ്. യു വിന്റെ ആഹ്ളാദ പ്രകടനത്തിന് നേരെ എസ്.എഫ്.ഐ ആക്രമണം നടത്തിയെന്നാണ് പരാതി. വിജയിച്ച കെ.എസ്.യു ചെയർ പേഴ്സണ് എസ്.എഫ്.ഐ അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. അക്രമികളെ പിടിക്കാൻ പൊലീസ് തയാറാകുന്നില്ലന്നാരോപിച്ച് കെ.എസ്.യു നേതൃത്വത്തിൽ സെൻട്രൽ ജംഗ്ഷനിൽ റോഡ് ഉപരോധിച്ചു. സംഘർഷത്തെ തുടർന്ന് സ്ഥലത്ത് പൊലീസ് സ്ഥലത്തെത്തിയിരുന്നു. ജില്ലയിൽ ഭൂരിപക്ഷം കോളേജുകളിലും എസ്.എഫ്.ഐ ആണ് നേട്ടമുണ്ടാക്കിയത്. കാതോലിക്കേറ്റിൽ കെ.എസ്.യുവിന്റെ വിജയം എസ്.എഫ്.ഐക്ക് തിരിച്ചടിയായി. സ്റ്റാസ് പത്തനംതിട്ട, ഗവണ്മെന്റ് കോളേജ് ഇലന്തൂർ, വി.എൻ.എസ് കോളേജ് കോന്നി,
എസ്.എ.എസ് കോളേജ് കോന്നി, സെന്റ് തോമസ് കോളേജ് കോന്നി, മുസലിയർ കോളേജ് മലയാലപ്പുഴ, എസ്.എൻ.ഡി.പി യോഗം കോളേജ് കോന്നി, സെന്റ് തോമസ് കോളേജ് കോഴഞ്ചേരി , ഡി.ബി കോളേജ് പരുമല, മാർത്തോമാ കോളേജ് തിരുവല്ല, ബി.എ.എം കോളേജ് മല്ലപ്പള്ളി, സെന്റ് തോമസ് കോളേജ് റാന്നി, ഇലന്തൂർ ബി.എ.ഡ് കോളേജ്, അയിരൂർ ഐ.എച്ച്.ആർ.ഡി, തണ്ണിത്തോട് ഐ.എച്ച്.ആർ.ഡി, ഇടമുറി സെന്റ് തോമസ് കോളേജ്, മൗണ്ട് സിയോൺ ലോ കോളേജ്, എൻ.എസ്.എസ് കോളേജ് കോന്നി , എബി.ആർ കോളേജ് ഇലന്തൂർ എന്നിവിടങ്ങളിൽ എസ്.എഫ.ഐ ക്കാണ് മുൻ തൂക്കം.