ചെങ്ങന്നൂർ : യുവാവിനെ വീടുനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെണ്ണുക്കര മല്ലപ്പള്ളിപ്പടി തെക്കുംമുറിയിൽ മഹേഷ് കുമാർ(40) ആണ് മരിച്ചത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. പൂട്ടിയിട്ടിരുന്ന വാതിൽ പൊലീസ് ചവിട്ടിപ്പൊളിച്ചാണ് അകത്തുകയറിയത്. വൈകിട്ട് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ തങ്കപ്പൻ നായരുടെയും സരസ്വതിയമ്മയുടെയും മകനാണ്. മഹേഷ് അവിവാഹിതനാണ്. പൊലീസ് കേസെടുത്തു.