photo
വള്ളിക്കോട് കുടുംബശീ സി.ഡി. എസിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ഹിമശ്രീ പ്രൊഡ്യുസേഴ്സ് യൂണിറ്റ് ചാണക പൊടി നിർമ്മാണ യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആർ . മോഹനൻ നായർ ഉദ്ഘാടനം ചെയ്യുന്നു

വള്ളിക്കോട് : വള്ളിക്കോട് കുടുംബശീ സി.ഡി. എസിന്റെ നേതൃത്വത്തിൽ ഹിമശ്രീ പ്രൊഡ്യൂസേഴ്സ് യൂണിറ്റ് ചാണകപ്പൊടി നിർമ്മാണം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപെഴ്സൺ സരിതാ മുരളി അദ്ധ്യക്ഷത വഹിച്ചു. റിസോഴ്സ് പേഴ്സൺ വിനീത, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി.പി .ജോൺ, വാർഡ് മെമ്പർ ആൻസി വർഗീസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ജെ രാജേഷ് കുമാർ,കൃഷി ഓഫീസർ അനില.ടി.ശശി, അസി.സെക്രട്ടറി സുനിത ബീഗം, സി.ഡി.എസ് അംഗം ശ്രീജ അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.