dd
മഠത്തുംപടി ഭദ്രകാളി ക്ഷേത്രത്തിലെ പുതിയ ശ്രീകോവിലിന്റെയും നമസ്‌കാര മണ്ഡപത്തിന്റെയും ഉത്തരം വയ്പ്

നാരങ്ങാനം : മഠത്തുംപടി ഭദ്രകാളി ക്ഷേത്രത്തിലെ പുതിയ ശ്രീകോവിലിന്റെയും നമസ്‌കാര മണ്ഡപത്തിന്റെയും ഉത്തരം വയ്പ് നടന്നു. തന്ത്രി എം.ലാൽപ്രസാദ് ഭട്ടതിരി, മേൽശാന്തി അരുൺ ശർമ എന്നിവരുടെ കാർമികത്വത്തിൽ പ്രത്യേക പൂജകൾ നടത്തി. തന്ത്രിയും മേൽ ശാന്തിയും ശിൽപി സന്തോഷ് കുമാർ ആചാരിയും ചേർന്നു ഉത്തരംവയ്പ്പ് നിർവഹിച്ചു. പത്തനംതിട്ട എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട, ക്ഷേത്രം പ്രസിഡന്റ് കെ.ജി.സുരേഷ് കുമാർ, സെക്രട്ടറി ശ്രീകാന്ത് കളരിക്കൽ, എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി വി. ഷാബു, മേഖലാ കൺവീനർ പി.എൻ.രഘുത്തമൻ, പ്രതിനിധി സഭ അംഗം ജി.കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് പി.എസ്.രതിഷ് കുമാർ, ജോയിന്റ് സെക്രട്ടറിമാരായ രാജീവ്, ഉണ്ണിക്കൃഷ്ണൻ നായർ, ട്രഷറർ സോമനാഥൻ നായർ, ചന്ദ്രശേഖരൻ നായർ, ശ്രീധരൻ നായർ, വി.പി. മനോജ് കുമാർ, സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.