dd
ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഏജൻസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ദിനാചരണം സംസ്ഥാന വൈസ് പ്രസിഡന്റും ഓൾ ഇന്ത്യ കോർഡിനേറ്ററുമായ സതീഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട: വിവിധആവശ്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഏജൻസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളായ നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷ്വറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് ഓഫീസുകളുടെ മുന്നിൽ പ്രതിഷേധ ദിനം ആചരിച്ചു. പ്രതിഷേധ ദിനം സംസ്ഥാന വൈസ് പ്രസിഡന്റും ഓൾ ഇന്ത്യ കോർഡിനേറ്ററുമായ സതീഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ജോയിൻ സെക്രട്ടറി പ്രഭാ കുമാരി ബി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റെജി മൂലമുറിയിൽ, ജയപ്രകാശ് പി.കെ, ജില്ലാ സെക്രട്ടറി സോണി മാത്യു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജെറി മാത്യു സാം, പ്രേംകുമാർ തുടങ്ങിയവർ സംസാരിച്ചു.