sndp
എസ്.എൻ.ഡി.പി.യോഗം നെല്ലിമല 1648 ശാഖയിൽ സംഘടിപ്പിച്ച ഗുരുവിചാര ജ്ഞാനയജ്‌ഞം തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി ഉദ്ഘാടനം നിർവഹിക്കുന്നു

തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ യൂത്ത് മൂവ്മെന്റും സൈബർസേനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗുരുവിചാര ജ്ഞാനയജ്ഞത്തിന് നെല്ലിമല 1648-ാം ശാഖ വേദിയായി. പ്രസിഡന്റ് വി.എസ് രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ യൂത്ത്മൂവ്മെന്റ് കൺവീനർ അനീഷ് ആനന്ദ് ജ്ഞാനയജ്ഞ സന്ദേശം നൽകി ശാഖാ വൈസ് പ്രസിഡന്റ് കെ.ആർ കരുണാകരൻ, യൂണിയൻ പോഷകസംഘടന ഭാരവാഹികളായ സുമ സജികുമാർ, പ്രീതി ബെനി, ഗോകുൽ പി.രാജ് , ഹരിലാൽ കാവിലേത്ത്, ശാഖാ വനിതാസംഘം സെക്രട്ടറി വിജയമ്മ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി ബിജു ഭാസ്കർ സ്വാഗതവും യൂണിയൻ സൈബർസേന കൺവീനർ ബിബിൻ ബിനു കൃതജ്ഞതയും പറഞ്ഞു. ദൈവദശകം ആലേഖനം ചെയ്ത ഫലക സമർപ്പണവും നടന്നു.