അടൂർ : പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നാരായണഗുരു ജയന്തി ആഘോഷിച്ചു. എസ്.എൻ ട്രസ്റ്റ് മുൻ കൗൺസിലർ മുരളി കുടൾനാട് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ സജീദറഷീദ് അദ്ധ്യക്ഷത വഹിച്ചു.ലൈബ്രറി കൗൺസിൽ താലൂക്ക് ജോ.സെക്രട്ടറി വിനോദ് മുള മുഴ ദൈവദശകം എന്ന കൃതി പാരായണം ചെയ്ത് വിശദീകരിച്ചു. അക്ഷര സേനാംഗങ്ങളായ ബിജു ജനാർദ്ദനൻ, മുഹമ്മദ്ഖൈസ്, എസ്.താജുദീൻ ഗ്രന്ഥശാല സെക്രട്ടറി എസ്. അൻവർ ഷാ, പ്രസിഡന്റ്എസ്. മീരാസാഹിബ് എന്നിവർ പ്രസംഗിച്ചു.േ