sndp-mlzy
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി സുവോളജിയിൽ നാലാം റാങ്ക് നേടിയ കൃതികാ ദാസിനെ മെഴുവേലി ആനന്ദ ഭൂതേശ്വരം ശാഖാ കമ്മിറ്റിയും ശ്രീനാരായണ ട്രസ്റ്റ് ലോക്കൽ കമ്മിറ്റിയും ചേർന്ന് അഭിനന്ദിക്കുന്നു

മെഴുവേലി: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി സുവോളജിയിൽ നാലാം റാങ്ക് നേടിയ കൃതികാ ദാസിനെ മെഴുവേലി ആനന്ദ ഭൂതേശ്വരം ശാഖാ കമ്മിറ്റിയും ശ്രീനാരായണ ട്രസ്റ്റ് ലോക്കൽ കമ്മിറ്റിയും ചേർന്ന് അഭിനന്ദിച്ചു. ചെയർപേഴ്സൺ ശ്രീദേവി കെ.എസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനർ സുരേഷ് പൊട്ടന്മല ഉപഹാരം നൽകി. അംഗങ്ങളായ പി.വി.പ്രദീപ്, പി.ബി.സിംഹള സൗധൻ, രഞ്ചിത്ത്.എം.ആർ, ഭദ്രൻ.എം.വി, പ്രസാദ് മാവിനാൽ എന്നിവർ പ്രസംഗിച്ചു. മെഴുവേലി പ്ലാംപറമ്പിൽ ശിവദാസന്റെയും ശ്രീകലയുടെയും മകളാണ്. ഡറാഡൂണിൽ ഐ.എസ്.ആർ.ഒയുടെ കീഴിലുള്ള ഐ.ഐ.ആർ.എസിൽ ജിയോ ഇൻഫോമാറ്റിക്സിൽ എ10ൽ ഒരാളായി ഉപരി പഠനത്തിന് സെലക്ഷൻ ലഭിച്ചു.