congress-

മന്ദമരുതി: മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ.എം.പി നയിക്കുന്ന മഹിളാ സാഹസ് കേരളാ യാത്രയുടെ റാന്നി ബ്ലോക്ക് തല സ്വീകരണ ഉദ്ഘാടനം കെ പി സി സി സെക്രട്ടറി റിങ്കു ചെറിയാൻ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് സൗമ്യ ജി.നായർ അദ്ധ്യക്ഷത വഹിച്ചു. രജനി പ്രദീപ്, എബ്രഹാം മാത്യു പനച്ചമൂട്ടിൽ, ജാസിംകുട്ടി, സജി കൊട്ടയ്ക്കാട്ട്, പ്രകാശ് തോമസ്, ഏണക്ഷി രത്തൻ, എൻ.അനിത, ലാലി ജോൺ, സുധാനായർ, ആശ തങ്കപ്പൻ, സിബി താഴത്തില്ലത്ത്, തോമസ് അലക്സ്, സ്വപ്ന സൂസൻ ജേക്കബ്, പ്രമോദ് മന്ദമരുതി എന്നിവർ പ്രസംഗിച്ചു.