room

പത്തനംതിട്ട : മുനിസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി പട്ടികജാതി വികസനവകുപ്പ് നടപ്പാക്കുന്ന പഠനമുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
സർക്കാർ, എയ്ഡഡ് , ടെക്‌നിക്കൽ , കേന്ദ്രീയവിദ്യാലയങ്ങളിൽ അഞ്ച് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. നിശ്ചിതമാതൃകയിൽ ഉള്ള അപേക്ഷ, ജാതിസർട്ടിഫിക്കറ്റ് (കുട്ടിയുടെ പേര് ചേർത്തത്), വരുമാനസർട്ടിഫിക്കറ്റ് (രക്ഷകർത്താവിന്റെ, ഒരു ലക്ഷം രൂപവരെ), വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിലെ മേധാവിയുടെ സാക്ഷ്യപത്രം, പഞ്ചായത്ത് /മുനിസിപ്പാലിറ്റി നിന്ന്, പഠനമുറി, അനുവദിച്ചിട്ടില്ലന്നുള്ള സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, കരം അടച്ച രസീതിന്റെ പകർപ്പ്, വീട് 800 ചതുരശ്ര അടിയിൽ താഴെ ആണെന്ന സാക്ഷ്യപത്രം, മുകളിലത്തെ നിലയിലാണ് പഠനമുറി നിർമിക്കുന്നതെങ്കിൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് കോപ്പി (രക്ഷകർത്താവിന്റെ), ആധാർകാർഡ് കോപ്പി (കുട്ടിയുടെയും രക്ഷകർത്താവിന്റെയും റേഷൻകാർഡ്‌കോപ്പി, കുട്ടിയുടെയും രക്ഷകർത്താവിന്റെയും രണ്ട് വീതം ഫോട്ടോ എന്നിവ സഹിതം 30 വൈകിട്ട് അഞ്ചിനു മുമ്പ് അപേക്ഷ ഇലന്തൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ, ഇലന്തൂർബ്ലോക്ക്, നെല്ലിക്കാല പി.ഒ വിലാസത്തിൽ സമർപ്പിക്കണം. ഫോൺ : 8547630042, ഇ മെയിൽ: scdoelanthoor42@gmail.com