റാന്നി: പെരുമ്പെട്ടി ഗവ.എൽ.പി സ്കൂൾ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ഡിസംബറോടെ പൂർത്തീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ആവശ്യപ്പെട്ടു. നിർമ്മാണം നടക്കുന്ന സ്ഥലം സന്ദർശിച്ച ശേഷമാണ് എം.എൽ.എ കരാറുകാരന് നിർദ്ദേശം നൽകിയത്. എം.എൽ.എയുടെ അഭ്യർത്ഥന പ്രകാരം 1 കോടി രൂപയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണച്ചുമതല.