മെഴുവേലി : ഗവ. ഐ.ടി.ഐ (വനിത) മെഴുവേലിയിൽ എൻ.സി.വി.ടി സ്കീം പ്രകാരം ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഫാഷൻ ഡിസൈൻ ടെക്നോളജി എന്നീ ട്രേഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഐ.ടി.ഐ പ്രവേശനത്തിനുളള സ്പോട്ട് അഡ്മിഷൻ നാളെ മുതൽ 30 വരെ. പ്രവേശനം ആഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റ്, ടി.സി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐയിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടാവുന്നതാണ് .പ്രായപരിധി ഇല്ല. വിശദ വിവരങ്ങൾക്ക് ഓഫീസുമായി നേരിട്ടോ ബന്ധപ്പെടുക. ഫോൺ : 0468 2259952, 9961276122, 9995686848, 8075525879.