dd
നീരേറ്റുപുറം പമ്പാ ബോട്ട് റേസ് ക്ലബിന്റെ തിരുവോണ ജലോത്സവം ഭാഗ്യചിഹ്നം മന്ത്രി കെ. കൃഷ്ണൻ കുട്ടി പ്രകാശനം ചെയ്യുന്നു

നീരേറ്റുപുറം : 68 -ാമത് പമ്പാ ബോട്ട് റേസ് തിരുവോണ ജലോത്സവത്തിന്റെ ഈ വർഷത്തെ ഭാഗ്യചിഹ്നം കുട്ടാപ്പി. നീരേറ്റുപുറം പമ്പാ ബോട്ട് റേസ് ക്ലബിന്റെ തിരുവോണ ജലോത്സവംസെപ്തംബർ 5ന് നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുന്നതാണ് ഇതിന്റെ ഭാഗമായുള്ള ഭാഗ്യചിഹ്ന മത്സരത്തിൽ ഒന്നാം സ്ഥാനത്തിനർഹമായ മേൽപ്പാടം വള്ളിക്കണ്ടത്തിൽ സനുമോൾ വരച്ച കുട്ടാപ്പി എന്ന ഭാഗ്യചിഹ്നം മന്ത്രി കെ.കൃഷ്ണൻ കുട്ടി പ്രകാശനം ചെയ്തു. കേരളത്തിലെ ജലോത്സവങ്ങൾ കായിക ലോകത്തിന് അഭിമാനമെന്ന് കെ.കൃഷ്ണൻകുട്ടി പറഞ്ഞു.
കുട്ടനാട്ടിലെ ആദ്യകാല ജലമേളയായ തിരുവോണ ജലോത്സവം അതിന്റെ തനിമ നിലനിറുത്തി മുൻപോട്ടു കൊണ്ടുപോകുവാൻ തയാറാകണമെന്നും അതിന് ഗവൺമെന്റിന്റെ എല്ലാ പിന്തുണയും സഹായവും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജലോത്സവ സമിതി ചെയർമാൻ റെജി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രകാശ് പനവേലി വൈസ് ചെയർമാൻ സജി അലക്‌സ് .കോർഡിനേറ്റർ ജെയ്‌സപ്പൻ മത്തായി ട്രഷാർ ജഗൻ തോമസ് എന്നിവർ സംസാരിച്ചു.