തിരുവല്ല : ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി എമർജൻസി വിഭാഗം കാർഡിയോളജി വിഭാഗത്തിന്റെ സഹകരണത്തോടെ ഇ.സി.ജി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇ.സി.ജി കൃത്യമായി വിലയിരുത്തുന്നതിലൂടെ രോഗികളുടെ ഹൃദ്രോഗാവസ്ഥകൾ കൃത്യമായി മനസിലാക്കി ജീവൻ രക്ഷിക്കാനായി ആരോഗ്യ പ്രവർത്തകരെ സജ്ജരാക്കാനാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ബിലീവേഴ്‌സ് ആശുപത്രി അസോ. ഡയറക്ടർ ഡോ.ജോൺ വല്യത്ത് ഉദ്ഘാടനം ചെയ്തു. എമർജൻസി വിഭാഗം മേധാവി ഡോ.ലൈലു മാത്യൂസ്, കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ.ടി.യു.സക്കറിയാസ്, ഡോ.രവി ചെറിയാൻ, എമർജൻസി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ.ഷമ്മി ഡി ലാംബെർട്ട്, ഡോ.ജോബിൻ ജെയിംസ് എന്നിവർ സംസാരിച്ചു. കാർഡിയോളജി, എമർജൻസി വിഭാഗം ഡോക്ടർമാർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. 75 പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.