തിരുവല്ല : ശ്രീനാരായണ ഗുരുദേവൻ പകർന്നുനൽകിയ ദർശനം അനുകമ്പയുടെയും കരുണയുടെയും സാഹോദര്യത്തിന്റെയും ദർശനമാണെന്നും അത് ലോകത്തിനുതന്നെ മാതൃകയാണെന്നും എസ്എൻഡിപി.യോഗം തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്ററും വൈദികയോഗം കേന്ദ്രസമിതി സെക്രട്ടറിയുമായ സന്തോഷ് ശാന്തി പറഞ്ഞു. ഗുരുദേവ മാസാചരണത്തോടനുബന്ധിച്ച് എസ്എൻഡിപി. വൈദീകയോഗം തിരുവല്ല യൂണിയന്റെ നേതൃത്വത്തിൽ നിരണം ആലംതുരുത്തി 313- ാം ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിൽ നടന്ന ശ്രീനാരായണ സന്ധ്യാരാമം പ്രാർത്ഥന ജപം ധ്യാനം സത്സംഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് സി.എൻ. ശശി അദ്ധ്യക്ഷത വഹിച്ചു. ജിനിൽകുമാർ തന്ത്രി, അശോകൻ ശാന്തി, അനിൽകുമാർ ശാന്തി, ഷാജി ശാന്തി എന്നീ വൈദീകരുടെ നേതൃത്വത്തിൽ മഹാശാന്തി ഹവനവും സത്സംഗവും നടന്നു.ശാഖാ സെക്രട്ടറി രാജപ്പൻ സ്വാഗതവും വൈസ് പ്രസിഡന്റ് രാജേഷ് കൃതജ്ഞതയും പറഞ്ഞു.