തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ യൂത്ത് മൂവ്മെന്റും സൈബർസേനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗുരുവിചാര ജ്ഞാനയജ്ഞത്തിന് തുരുത്തിക്കാട് 6391-ാം ശാഖ വേദിയായി. തിരുവല്ല യൂണിയൻ എംപ്ലോയിസ് ഫോറം ചെയർമാൻ ഷാൻ രമേശ് ഗോപൻ ഉദ്ഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ് രാജൻ വി.സി അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ യൂത്ത്മൂവ്മെന്റ് കൺവീനർ അനീഷ് ആനന്ദ് ജ്ഞാനയജ്ഞ സന്ദേശം നൽകി. ശാഖാ വൈസ് ചെയർമാൻ അനു പ്രഭാകരൻ, ധീരജ് ദിവാകരൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ജയൻകുമാർ എം.എസ് സ്വാഗതവും യൂണിയൻ യൂത്ത്മൂവ്മെന്റ് കമ്മിറ്റി അംഗം ഹരിലാൽ നന്ദിയും പറഞ്ഞു.