പത്തനംതിട്ട: സമസ്ത മേഖലയിലും ജനങ്ങളെ ദ്രോഹിച്ച് മുന്നോട്ടുപോകുന്ന ഇടത് ഭരണം കേരളത്തെ നരകതുല്യമാക്കിയെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.അഡ്വ. ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയുടെ അയിരൂർ മണ്ഡലത്തിലെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോളി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, മുൻ എം.എൽ.എ. മാലേത്ത് സരളാദേവി, കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, ഡി.സി.സി ഭാരവാഹികളായ അഡ്വ. ലാലു ജോൺ, സജി കൊട്ടയ്ക്കാട്, എലിസബത്ത് അബു, കെ. ജാസിംകുട്ടി, സതീഷ് ബാബു, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, മിനി സെബാസ്റ്റ്യൻ, സുധാ നായർ, ലാലി ജോൺ, തോമസ് ദാനിയേൽ, അഡ്വ. ശ്രീകല ഹരികുമാർ, പ്രൊഫ. പി.കെ. മോഹൻരാജ്, മേഴ്‌സി പാണ്ടിയത്ത്, റെജി താഴമൺ, അബിനു അയിരൂർ തുടങ്ങിയവർ പ്രസംഗിച്ചു.