24-pandalam-march
പന്തളം നഗരസഭയിലേക്ക് നടത്തിയ മാർച്ച് ആർ. എസ്. പി. ദേശീയ കമ്മറ്റി അംഗം അഡ്വ. കെ . എസ്. ശിവകുമാർ ഉത്ഘാടനം ചെയ്യുന്നു.

പന്തളം: പന്തളം നഗരസഭയിലെ അഴിമതിക്കെതിരെ പന്തളം കുരമ്പാല യു.ഡി.എഫ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പന്തളം നഗരസഭയിലേക്ക് മാർച്ച് നടത്തി. ആർ.എസ്.പി. ദേശീയ കമ്മിറ്റി അംഗം അഡ്വ.കെ.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ.ഡി.എൻ തൃദീപ്, സഖറിയാ വർഗീസ്,എ.ഷാജഹാൻ, ജി.അനിൽകുമാർ, പന്തളം മഹേഷ്, നൗഷാദ് റാവുത്തർ, കെ ആർ.വിജയകുമാർ, ഷൈജു ഇസ്മയിൽ എന്നിവർ സംസാരിച്ചു. പ്രതിഷേധ മാർച്ചിന് മനോജ് കുരമ്പാല എം.ജി രമണൻ ഷെറീഫ്, മലിക്, റഹീം പ്ലാമൂട്ടിൽ, ബൈജു മുകടിയിൽ, നസീർ കടയ്ക്കാട്, തങ്കപ്പൻ, അംഗം രവീന്ദ്രൻ, സോളമൻ വരവുകാലായിൽ ,കിരൺ കുരമ്പാല, വേണുകുമാരാൻ ,മഞ്ജു വിശ്വനാഥ് ,ഹാരീസ്, കെ.എം ജലീൽ, സുനിതവേണു രത്മമണി സുരേന്ദ്രൻ, അഡ്വ.ഷെഫീഖ് ,ഹാരീസ് ,സുരേഷ് കുമാർ, 'ശാന്ത പുളയിൽ എന്നിവർ നേതൃത്വം നൽകി.