ഇലന്തൂർ: ബ്ലോക്ക്പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പള്ളിയോടങ്ങൾക്ക് ഗ്രാൻഡ് പ്രോജക്ടുമായി ബന്ധപ്പെട്ട് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 10 പള്ളിയോടങ്ങൾക്കുള്ള ഗ്രാൻഡ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി വിതരണം ചെയ്തു. ഒരു പള്ളിയോടത്തിന് 10,000 രൂപ വീതം ഗ്രാൻഡ് അനുവദിച്ചു. പള്ളിയോടസേവ സംഘം പ്രസിഡന്റ് കെ.വി. സാമദേവൻ അദ്ധ്യക്ഷത വഹിച്ചു. ജിജി ചെറിയാൻ മാത്യു, അന്നമ്മ പി. വി.,അഭിലാഷ് വിശ്വനാഥ്, സാം പി തോമസ്, പള്ളിയോട സേവാസംഘം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.