പത്തനംതിട്ട: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ജി.ബിജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി.കൃഷ്ണകുമാർ പ്രവർത്തന റിപ്പോർട്ടും ജനറൽ സെക്രട്ടറി എൻ.കെ രാമചന്ദ്രൻ സംഘടനാറിപ്പോർട്ടും, ജില്ലാ ട്രഷറർ കെ.എസ് ഓമന കണക്കും അവതരിപ്പിച്ചു. പി.ജെ അജയകുമാർ, പി.ബി ഹർഷകുമാർ, എസ്.ഹരിദാസ്, പി.ജി ഗോപകുമാർ, ആർ.രവീന്ദ്രൻ, സി.ഡി വാസുദേവൻ, ബി.അനിൽകുമാർ, ടി.ആർ സുനിൽ, എം.കെ ശശി, കെ അനിൽകുമാർ, പി.സി രാജീവ് എന്നിവർ പങ്കെടുത്തു. ജില്ലാ ഭാരവാഹികളായി ജി കൃഷ്ണകുമാർ (പ്രസിഡന്റ്) ജി.ബിജു (സെക്രട്ടറി), ടി.ജലജ (ട്രഷറർ) കെ.സുരേഷ്, ടി.മധു, കെ.പി സന്തോഷ് കുമാർ, ഡി.പ്രദീപ്കുമാർ, ടി.എൻ സുരേഷ്, ഗീതാ കുമാരി (വൈസ് പ്രസിഡന്റുമാർ), കെ.ജി രാജേന്ദ്രൻ നായർ, എം.കെ ഹരികുമാർ, എൻ.ജി ഷമിൾകുമാർ, പി.സി രാജീവ്, ജോമോൾ വർഗീസ്, ആർ.റെജി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.
................................
ചിത്രം: ജി കൃഷ്ണകുമാർ (പ്രസിഡന്റ്)
ജി ബിജു (സെക്രട്ടറി)