photo

വള്ളിക്കോട് : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലാമേള വർണ്ണത്തുമ്പികൾ വൈസ് പ്രസിഡന്റ് സോജി പി.ജോൺ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എസ്.ഗീതാകുമാരി അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്തംഗം നീതു ചാർളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.സുഭാഷ് , വാർഡ് മെമ്പർമാരായ പത്മാബാലൻ, എം.വി.സുധാകരൻ, ആൻസി വർഗീസ്, ജെ.ജയശ്രീ, ജി.ലക്ഷ്മി. എൻ.എ.പ്രസന്നകുമാരി , അഡ്വ.തോമസ് ജോസ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ലക്ഷ്മി മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.