പത്തനംതിട്ട : പെൻഷൻ കുടിശ്ശികയും മറ്റ് ആനുകുല്യങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ട് ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ഒന്നിന് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടത്തും. ആലോചനായോഗം ഐ.എൻ.ടി.യു.സി സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് സലിം പെരുനാട് അദ്ധ്യക്ഷത വഹിച്ചു. സജി കെ.സൈമൺ, വല്ലാറ്റൂർ വാസുദേവൻ പിള്ള, സുരേഷ് ഇല്ലിരിക്കൽ, കൈകളി കരുണാകരൻ, ഗീതാസത്യൻ, ജമീല മുഹമ്മദ്, അഹമ്മദ് കബീർ, നജീർ പന്തളം, മണ്ണിൽ രാഘവൻ, അബ്ദുൾ കലാം ആസാദ് തുടങ്ങിയവർ സംസാരിച്ചു.